ദുബായ്: ഇസ്രയേൽ ഭീഷണി നിലനിൽക്കെ, നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഇറാനിലെ ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം.
ഇറാഖുമായി 1980-കളിൽ നടന്ന യുദ്ധത്തിന് ശേഷം ഇറാൻ നേരിട്ട ഏറ്റവും വലിയ സൈനിക വെല്ലുവിളിയായിരുന്നു ഇസ്രയേലുമായി നടന്ന വ്യോമയുദ്ധം. ഇസ്രയേലിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും അവർ കുറച്ചുകാണരുതെന്നും ഇറാൻ സൈനിക മേധാവി അമീർ ഹതാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ ഡിഫൻസ് കൗൺസിലിന് അധ്യക്ഷത വഹിക്കും. മൂന്ന് സർക്കാർ ശാഖകളുടെ തലവൻമാർ, മുതിർന്ന സായുധസേനാ കമാൻഡർമാർ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധ പദ്ധതികൾ അവലോകനം ചെയ്യുക, ഇറാനിലെ സായുധ സേനയുടെ കഴിവുകൾ കേന്ദ്രീകൃതമായി വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും കൗൺസിൽ ലക്ഷ്യംവയ്‌ക്കുക.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം