ക്രമക്കേട്; ഒറ്റപ്പാലം അർബൻ ബാങ്കിലെ സെൽ കൺവീനറെ മാറ്റി

By Trainee Reporter, Malabar News
ottaapplam urban bank
Ajwa Travels

പാലക്കാട്: വികസന പ്രവർത്തനങ്ങളിൽ ക്രമക്കേടും അഴിമതിയും നടന്നെന്ന കണ്ടെത്തലിനെ തുടർന്ന് ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക് പാർട്ടി ഫ്രാക്ഷൻ സെൽ കൺവീനറെ മാറ്റി. ലക്കിടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുരേഷിനെയാണ് കൺവീനർ സ്‌ഥാനത്ത്‌ നിന്ന് മാറ്റിയത്. അർബൻ ബാങ്ക് വികസന പ്രവർത്തനങ്ങളിൽ അഴിമതിയും ക്രമക്കേടും നടന്നെന്ന പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

പുതിയ കൺവീനറായി ജില്ലാ കമ്മിറ്റി അംഗവും സംസ്‌ഥാന പട്ടികജാതി-വർഗ കമ്മീഷൻ അംഗവുമായ എസ് അജയകുമാറിനെ നിയമിച്ചു. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആരോപണ വിധേയരായ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം ഹംസ, കെ സുരേഷ് എന്നിവർക്കെതിരെ നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി താക്കീത് നടപടി എടുത്തിരുന്നു.

ഇരുവർക്കുമെതിരെയുള്ള നടപടി ഒറ്റപ്പാലം ഏരിയ കമ്മിറ്റിയിൽ റിപ്പോർട് ചെയ്യാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ബാങ്കിലെ ക്രമക്കേട് ബ്രാഞ്ച് മുതൽ ഏരിയ കമ്മിറ്റി സമ്മേളനത്തിൽ വരെ ചർച്ചയായിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ജീവനക്കാരുടെയും സംഘടനാ നേതാക്കളുടെയും അടക്കം ക്രമക്കേട് സംബന്ധിച്ച് പാർട്ടി സംസ്‌ഥാന നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Most Read: മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE