കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്റ്റേഴ്സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്ക്ക് എതിരെ ബ്ളാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഡ്യുറന്റ് കപ്പിൽ വേണ്ടത്ര മൽസര പരിചയം ലഭിക്കാതെ പോയ ബ്ളാസ്റ്റേഴ്സ് ഈ പ്രീസീസണിൽ നേരിടുന്ന ഏറ്റവും കരുത്തരായ എതിരാളികളിൽ ഒന്നാണ് എഫ്സി ഗോവ.
ഇന്ന് വൈകീട്ട് നാല് മണിക്കാണ് മൽസരം ആരംഭിക്കുക. നേരത്തെ കഴിഞ്ഞ മൽസരങ്ങൾ എല്ലാം തന്നെ ബ്ളാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ മൽസരം ഉൾപ്പെടെ ഇനിയങ്ങോട്ടുള്ളവ സംപ്രേഷണം ഉണ്ടാവില്ലെന്ന് ക്ളബ് അറിയിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ബ്ളാസ്റ്റേഴ്സിന് വേണ്ടി എല്ലാ വിദേശ താരങ്ങളും കളത്തിൽ ഇറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Read Also: ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ



































