ഐഎസ്എല്ലില്‍ ഇന്ന് ഈസ്റ്റ് ബംഗാള്‍-ജംഷെഡ്പൂര്‍ പോരാട്ടം. സീസണില്‍ മൂന്ന് മല്‍സരം പിന്നിട്ടിട്ടും ഒരു വിജയമോ ഒരു പോയിന്റോ എന്തിനേറെ പറയുന്നു ഒരു ഗോള്‍ പോലും നേടാന്‍ കഴിയാത്ത ഈസ്റ്റ് ബംഗാളിന് മുന്നില്‍ ഇന്ന് ജയം അല്ലാതെ മറ്റൊന്നും തന്നെ ലക്ഷ്യമായി ഇല്ല. അതേസമയം കഴിഞ്ഞ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ തറപറ്റിച്ച ആത്മവീര്യവുമായാണ് ജംഷെഡ്പൂര്‍ ബംഗാള്‍ താരങ്ങള്‍ക്കെതിരെ ഇന്ന് കളത്തിലിറങ്ങുക.
ഈ സീസണിലാകെ മികച്ച ഫോമില്‍ തുടരുകയാണ് ജംഷെഡ്പൂര്‍. കളിച്ച എല്ലാ മല്‍സരങ്ങളിലും ഗോളടിച്ച ജംഷെഡ്പൂര്‍ ഇതുവരെയും ഗോള്‍വല കുലുക്കാത്ത ഈസ്റ്റ് ബംഗാളിന് കനത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്. മാത്രവുമല്ല ജംഷെഡ്പൂര്‍ നിരയില്‍ മികച്ച ഫോമിലുള്ള വാല്‍സ്കിസും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ നിരയുടെ നെഞ്ചിടിപ്പ് കൂട്ടും.
റോബി ഫൗളറിന്റെ തന്ത്രങ്ങള്‍ ഇത്തവണ എങ്കിലും ടീമിനെ വിജയ ലക്ഷ്യത്തിലേക്ക് നയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇനിയും പരാജയം നേരിട്ടാല്‍ അത് പരിശീലകന് ഫൗളറിന്റെ ടീമിലെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.
Read Also: ‘ഇന്നു മുതല്‍’ സിജു വില്‍സണ്‍; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജു വാര്യര്‍







































