‘ഇന്നു മുതല്‍’ സിജു വില്‍സണ്‍; പോസ്‌റ്റര്‍ പുറത്തുവിട്ട് മഞ്‌ജു വാര്യര്‍

By Staff Reporter, Malabar News
siju wilson_malabar news
സിജു വില്‍സണ്‍
Ajwa Travels

സിജു വില്‍സണെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്‌റ്റര്‍ മഞ്‌ജു വാര്യര്‍ പുറത്തുവിട്ടു. ‘ഇന്നു മുതല്‍‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നാണ് മഞ്‌ജു പോസ്‌റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ‘ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍’, മഞ്‌ജു വാര്യര്‍ കുറിച്ചു.

സംവിധായകന്‍ രജീഷ് മിഥില തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വാരിക്കുഴിയിലെ കൊലപാതകം, ലാല്‍ ബഹദൂര്‍ ശാസ്‍ത്രി എന്നിവയാണ് രജീഷ് മിഥില സംവിധാനം ചെയ്‌ത മറ്റ് ചിത്രങ്ങള്‍.

മെജോ ജോസഫാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. എല്‍ദോ ഐസക്കാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമാണ് കൈകാര്യം ചെയ്യുന്നത്. ആന്‍ സരിക് ആണ് വസ്ത്രാലങ്കാരം. സിജു വില്‍സണ് പുറമെ ഇന്ദ്രന്‍സ്, ഉദയ് ചന്ദ്ര, സൂരജ് പോപ്‌സ്‌, ഗോകുലന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read Also: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE