ജറുസലേം: ഹമാസ് ബന്ദികളാക്കിയ നാല് ഇസ്രയേലികളെ സൈന്യം മോചിപ്പിച്ചു. തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ നോവ ആർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണ് മോചിപ്പിച്ചത്. എട്ടുമാസം മുമ്പാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്.
സൈനിക നീക്കത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായും പലസ്തീൻ അധികൃതർ പറഞ്ഞു. മധ്യ ഗാസയിലെ അൽ നുസ്റത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 210 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഹമാസ് ബന്ദികളാക്കിയ 250 പേരിൽ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരെങ്കിലും തടവിൽ മരിച്ചതായാണ് കരുതുന്നത്.
മുഴുവൻ ബന്ധികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ശക്തമായ ബോംബാക്രമണത്തിന് ശേഷമാണ് ഇസ്രയേൽ പ്രത്യേക സേന ഇന്നലെ അഭയാർഥി ക്യാമ്പിൽ ആക്രമണം നടത്തിയത്. ജനത്തിരക്കേറിയ മാർക്കറ്റിലും സമീപത്തെ പള്ളിയിലും ബോംബിട്ടു.
Most Read| തൃശൂർ ഡിസിസി സംഘർഷം; ജോസ് വള്ളൂരിനോടും എംപി വിൻസെന്റിനോടും രാജി ആവശ്യപ്പെട്ടു