കോട്ടയം: ഐടി ജീവനക്കാരനായ യുവാവിനെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്‌ളാറ്റിലാണ് സംഭവം.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ളാറ്റിലിരുന്ന് ജോലി ചെയ്‌തിരുന്നതായി ബന്ധുക്കൾ പറയുന്നു. അമിത ജോലി സമ്മർദ്ദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കൾ പറഞ്ഞു. പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈസ്‌റ്റ് പോലീസ് സ്‌ഥലത്തെത്തി നടപടികൾ പൂർത്തിയാക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ