കാസർഗോഡ്: ഐടിഐ വിദ്യാർഥിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിൽ താമസക്കാരനുമായ മുഹമ്മദ് ബാഷയുടെ മകൻ ശിഹാബ് (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിൽ ജനൽ കമ്പിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ മാതാവ് ശിഹാബിനെ വിളിച്ചെങ്കിലും ഉണർന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി ജനലിലൂടെ നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു, മരണകാരണം വ്യക്തമല്ല. മാതാവ്: നബീസ. സഹോദരങ്ങൾ: ഇബ്രാഹിം സിനാൻ, അബ്ദുൽ ഷബീർ, ഫാത്തിമത്ത് സുഹൈല.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്



































