ജയ്‌പുർ: പാക്കിസ്‌ഥാൻ ചാരനെന്ന് സംശയിക്കുന്നയാളെ ജയ്‌സൽമേർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡിഫൻസ് റിസർച്ച് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്‌റ്റ് ഹൗസിന്റെ കരാർ മാനേജരായ മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്‌റ്റിലായത്.
ഇയാൾ ഒരു പാക്ക് ചാരനുമായി നിരന്തരം ബന്ധപ്പെട്ടെന്നും രാജ്യത്തിന്റെ വിവരങ്ങൾ കൈമാറിയെന്നും പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. പരിശോധനക്കിടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയാണ്. പാക്ക് ചാരാനുമായി ഇയാൾ സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് പരിചയം സ്‌ഥാപിച്ചതെന്ന് പോലീസ് പറയുന്നു. മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദനിലെ ഡിആർഡിഒ കേന്ദ്രത്തിലെത്തുന്ന ശാസ്‌ത്രജ്‌ഞരുടെയും സൈനികരുടെയും വിവരങ്ങളാണ് ഇയാൾ കൈമാറിയിരുന്നത്.
തന്ത്രപ്രധാന ആയുധങ്ങൾ പരീക്ഷിക്കുന്ന കേന്ദ്രമാണ് ജയ്‌സൽമേറിലേത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനക്കയച്ചു. സുരക്ഷാ വീഴ്‌ചയെ കുറിച്ച് അധികൃതർ പരിശോധന ആരംഭിച്ചു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!