വാഷിങ്ടൻ: ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി നടത്തിയ പ്രയത്‌നത്തെ പിറകോട്ടടിപ്പിക്കുന്നതാണ് ട്രംപിന്റെ ‘വ്യാപാര ആക്രമണമെന്ന്’ സുള്ളിവൻ പറഞ്ഞു.
ഇന്ത്യയെ ചൈനയുമായി അടുപ്പിക്കുകയാണ് ട്രംപ് ചെയ്‌തതെന്നും അദ്ദേഹം വിമർശിച്ചു. ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ നേരിടാനായി ഇന്ത്യയുമായി നിർണായക പങ്കാളിത്തമാണ് യുഎസ് വളർത്തിവന്നത്. എന്നാൽ, ട്രംപിന്റെ നികുതി നയം കാരണം ഇന്ത്യ ചൈനയോടൊപ്പം ചേർന്ന് യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണ്.
യുഎസിനെ മറ്റ് രാഷ്‌ട്രങ്ങൾ വിശ്വസ്‌തതയോടെ കണ്ട കാലമുണ്ടായിരുന്നു. ഇന്ന് ചൈന പോലും വിശ്വാസ്യത നേടുമ്പോൾ യുഎസിനെ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമാണ് തടസക്കാരനുമായാണ് മറ്റുള്ളവർ കാണുന്നത്. മറ്റു രാജ്യങ്ങളിലെ നേതാക്കൾ യുഎസിനെ കുറിച്ചു പരിഹാസത്തോടെയാണ് സംസാരിക്കുന്നത്. ആഗോളതലത്തിൽ അമേരിക്ക എന്ന ബ്രാൻഡിന് പുല്ലുവിലയാണെന്നും സുള്ളിവൻ വിമർശിച്ചു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ