ശ്രീനഗർ: ജമ്മു കശ്‌മീരിലെ ദോഡയിൽ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. പത്ത് വീടുകൾക്ക് കേടുപാട് സംഭവിച്ചു. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പലയിടത്തും ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിവിധ മേഖലകളിൽ സ്‌ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല പറഞ്ഞു.
റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ദോഡയെയും കിഷ്‌ത്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 244ലെ ഗതാഗതം നിർത്തിവെച്ചു. ”ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് അടുത്ത വിമാനത്തിൽ ഞാൻ പോകും. സ്‌ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കും. അടിയന്തിര പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റ് അടിയന്തിര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി അധിക ഫണ്ട് അനുവദിക്കും”- ഒമർ അബ്‌ദുല്ല പറഞ്ഞു.
ദുരന്ത സാഹചര്യവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായി നടത്തുന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും. പ്രധാന നദികളായ താവി, രവി എന്നിവ അപകടരേഖയ്‌ക്ക് മുകളിലാണ് ഒഴുകുന്നത്. പല പ്രദേശങ്ങളിലും നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം






































