കണ്ണൂര്‍: കോവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വാക്സിൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ ബീഡി തൊഴിലാളി ജനാര്ദ്ദനന്. തന്നെ ക്ഷണിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്ര ചെയ്യാനില്ലെന്നും ജനാര്ദ്ദനന് പറഞ്ഞു. മനസു കൊണ്ട് ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരിലെ കേരളാ ബാങ്ക് ജീവനക്കാരൻ സിപി സൗന്ദർരാജ് ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് പേരുപോലും പുറത്ത് പറയാൻ ആഗ്രഹിക്കാതെ വാക്സിൻ ചലഞ്ചിലേക്ക് പണം നല്കിയ ജനാർദ്ദനനെ പുറംലോകം അറിഞ്ഞത്. അഞ്ച് പതിറ്റാണ്ട് കാലത്തെ ജനാർദ്ദനന്റെ അധ്വാനത്തിൽ മിച്ചം വന്നതുകയിൽ നിന്നും രണ്ടുലക്ഷം രൂപയാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു ജനാർദ്ദനൻ പറഞ്ഞത്.
Read also: പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ







































