ചിക്കബല്ലാപൂർ: കർണാടകയിലെ ചിന്താമണി താലൂക്കിൽ ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരണപ്പെട്ടു. കെഞ്ചർലഹള്ളി പോലീസ് പരിധിയിലെ മറിനായകനഹള്ളിക്ക് സമീപം ഞായറാഴ്ചയാണ് അപകടം നടന്നത്.
സിമന്റുമായി വരികയായിരുന്ന ലോറിയിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ആറുപേർ സംഭവസ്ഥലത്തുവെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
‘ശ്രീനിവാസപുരം താലൂക്കിലെ റോയൽപാഡിൽ നിന്ന് 17 യാത്രക്കാരുമായി ചിന്താമണിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. ജീപ്പിലെ ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ചിന്താമണി ആർഎൻ ജലപ്പ ആശുപത്രിയിലും മരണപ്പെട്ടു’, പോലീസ് അറിയിച്ചു.
Most Read: അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയം; കോൺഗ്രസ് വിട്ടുനിൽക്കും