പതിവ് ഫീൽ ഗുഡ് സിനിമകളിൽ നിന്നും മാറി ത്രില്ലർ ജോണറുമായി സംവിധായകൻ ജിസ് ജോയ് എത്തുന്നു. ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ‘ഇന്നലെ വരെ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആസിഫ് അലിയും, ആന്റണി വര്‍ഗീസും, നിമിഷ സജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
ചിത്രം ജൂൺ 9ന് സോണി ലീവിൽ റിലീസ് ചെയ്യും. ബോബി- സഞ്‌ജയ്‌യുടെ കഥയ്‌ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നതെന്നാണ് സൂചന.
മാത്യു ജോർജ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാഹുൽ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്. പ്രൊഡക്‌ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, കലാസംവിധാനം- എം ബാവ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രതീഷ് മൈക്കിൾ, സ്‌റ്റണ്ട്- രാജശേഖർ, കോസ്‌റ്റ്യൂം- സ്‌റ്റെഫി സേവ്യർ, മേക്കപ്പ്- ഷാജി പുൽപ്പള്ളി. ‘മോഹൻകുമാർ ഫാൻസി’ന് ശേഷം ജിസ് ജോയിയും ബോബി- സഞ്‌ജയ്‌യും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഇന്നലെ വരെ’ക്കുണ്ട്.
Most Read: പിഎം കെയർ; ധനസഹായം വിതരണം ചെയ്‌തു, കുട്ടികളുടെ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി