നിഖില വിമൽ, മാത്യു, നസ്ലെൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോ ആൻഡ് ജോ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ചിത്രം ഫൺ എന്റർടെയ്നറായിരിക്കുമെന്നാണ് ട്രെയ്ലർ നല്കുന്ന സൂചന.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയത് അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ്.
ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അൾസർ ഷാ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, കല: നിമേഷ താനൂർ, മേക്കപ്പ്: സിനൂപ് രാജ്, വസ്ത്രാലങ്കാരം: സുജിത്ത് സിഎസ്, സ്റ്റിൽസ്: ഷിജിൻ പി രാജ്, പരസ്യകല: മനു ഡാവൻസി, സൗണ്ട് ഡിസൈൻ: സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ: റെജിവാൻ അബ്ദുൾ ബഷീർ.
Most Read: സന്തോഷ് ട്രോഫി; ഫൈനല്‍ ടിക്കറ്റിനായി കേരളവും കർണാടകയും ഇന്ന് നേർക്കുനേർ





































