ബോളിവുഡ് നടൻ ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം ‘മൈക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജോണ്‍ എബ്രഹാമാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. പരിപാടിയില്‍ താരത്തിനോപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

അനശ്വര രാജന്, നവാഗതനായ രഞ്ജിത്ത് സജീവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിറാം, സിനി അബ്രഹാം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
View this post on Instagram
ജെഎ എന്റര്ടെയ്മെന്സിന്റെ ബാനറിലാണ് ജോണ്‍ എബ്രഹാം ചിത്രം നിര്‍മിക്കുന്നത്. വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് കേരളത്തിലെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍.
ആഷിക് അക്ബര്‍ അലി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ രണദേവെയാണ്. വിവേക് ഹര്‍ഷനാണ് എഡിറ്റർ.
Most Read: ഐഎസ്എല്‍; ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും






































