തിരുവനന്തപുരം : യുഡിഎഫിലെ നിരവധി നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം അറിയിച്ചതായി വ്യക്തമാക്കി ജോസ് കെ മാണി. ഏറെ ജനപിന്തുണയുള്ള നേതാക്കളാണ് പാർട്ടി മാറ്റത്തിന് താൽപര്യം കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കൾ ആരൊക്കെയാണെന്ന് ജോസ് കെ മാണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പാർട്ടി മാറ്റത്തിനായി തന്നെ നേരിട്ട് സമീപിച്ച നേതാക്കളുമായുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് ജോസ് കെ മാണി തന്റെ പ്രതികരണം അറിയിച്ചു. അത്തരം ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ നിലവിൽ തനിക്ക് പാർട്ടി ചുമതല വഹിക്കാനാണ് താൽപര്യമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
Read also : കോവിഡ് വാക്സിനേഷൻ മുൻഗണന പട്ടിക; കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി









































