കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക; കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി

By Team Member, Malabar News
covid vaccination kerala
Representational Image
Ajwa Travels

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ സംസ്‌ഥാനത്ത് കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ആകെ 11 വിഭാഗങ്ങൾക്ക് കൂടിയാണ് പുതിയ പട്ടികയിൽ ഇടം നൽകിയിട്ടുള്ളത്. ഇത് പ്രകാരം ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാ ആളുകൾക്കും കോവിഡ് വാക്‌സിൻ നൽകും. കൂടാതെ കിടപ്പ് രോഗികൾ, ഹജ്‌ജ് തീർഥാടകർ എന്നിവരും മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ച ആകെ ആളുകളുടെ എണ്ണം 95,71,285 ആണ്. വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് വാക്‌സിൻ സ്വീകരിക്കാൻ അവസരം ലഭിക്കും.

ഹജ്‌ജ് തീർഥാടകർ, പോലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന മെട്രോ റെയിൽ ഫീൽഡ് ജീവനക്കാർ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവ്, എയർ ഇന്ത്യ ഫീൽഡ് ജീവനക്കാർ, ജൂഡീഷ്യൽ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ള ആളുകൾക്ക് ഉടൻ തന്നെ ഇനി വാക്‌സിൻ സ്വീകരിക്കാൻ സാധിക്കും. കൂടാതെ 18 മുതൽ 45 വയസ് വരെ പ്രായമുള്ള കിടപ്പ് രോഗികൾക്കും മുൻഗണന പട്ടികയിൽ ഇടം നൽകിയിട്ടുണ്ട്.

Read also : എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയ്‌ക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE