കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ആഷു യാദവ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണ്‍പൂര്‍ ബാറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കനാലിനരികെ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ആഷു യാദവിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി ഒന്നിനു തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകന്റേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബസ് സ്‌റ്റാൻഡിൽ വെച്ചു ആഷുവുമായി ഒരുകൂട്ടം അജ്‌ഞാതർ വാക്കേറ്റം നടത്തിയതായും തുടർന്ന് ഇദ്ദേഹത്തിന് ഭീഷണി ഫോൺ കോളുകൾ വന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് ബാര പോലിസ് അറിയിച്ചു.
കനാലിനരികെ കാറ് നിര്‍ത്തിയിട്ടതായി വിവരം പരാതി ലഭിച്ചതായും തുടര്‍ന്ന് പോലിസ് മരിച്ചയാള്‍ ആഷു യാദവാണെന്ന് സ്‌ഥിരീകരിച്ചതായും ബാര പോലിസ് വ്യക്‌തമാക്കി. കാറിന്റെ പിന്‍സീറ്റിലായിരുന്നു മൃതദേഹം കണ്ടത്.
ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ഫൂട്ടേജുകള്‍ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
Read Also: പാലാ സീറ്റ് ജോസ് വിഭാഗത്തിന്; നിലപാട് വ്യക്‌തമാക്കി സിപിഐഎം