ഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകനും ആള്‍ട്ട് ന്യൂസിന്റെ സഹസ്‌ഥാപകനുമായ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് ഡെല്‍ഹി കോടതി. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിൽ ആയിരുന്നു ഇദ്ദേഹത്തെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പാട്യാല ഹൗസ് കോടതിയാണ് സുബൈറിന് ഇപ്പോൾ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ഒരാള്‍ ജാമ്യത്തിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി ജാമ്യം നല്‍കിയത്.
2018ലെ ട്വീറ്റില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് സുബൈറിനെതിരെ കേസെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ജൂണ്‍ 27ന് ആയിരുന്നു അറസ്‌റ്റ്.
കേസിൽ ജൂലായ് രണ്ടിന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശ് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ നേരത്തെ സുപ്രീം കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഡെല്‍ഹി പോലീസ് എടുത്ത കേസില്‍ കസ്‌റ്റഡിയില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
യുപിയില്‍ സുബൈറിന്റെ പേരില്‍ ആറ് കേസെടുകളാണ് രജിസ്‌റ്റർ ചെയ്‌തത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുബൈര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്‌തിരുന്നു, ഈ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുബൈര്‍ ജയിലില്‍ തന്നെ തുടരുമെന്നാണ് സൂചന.
Most Read: റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ട്; സത്യപ്രതിജ്‌ഞ ചെയ്‌തു