തിരുവനന്തപുരം: മാദ്ധ്യമ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന വ്യാപകമായി പ്രതിഷേധിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉൽഘാടനം നിർവഹിച്ചു.
ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ജനാധിപത്യ രാജ്യത്തിന് തന്നെ ഗവര്‍ണര്‍ അപമാനകരമാണെന്നും വിഡി സതീശന്‍ പറഞ്ഞു. മാദ്ധ്യമങ്ങളോട് ഗവര്‍ണര്‍ മാപ്പ് പറയണം. ഗവര്‍ണറുടെ പെരുമാറ്റം ഇരിക്കുന്ന സ്‌ഥാനത്തിന് യോജിച്ചതല്ലെന്നും ഇദ്ദേഹം പറഞ്ഞു.
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജമാഅത്തെ ഇസ്‌ലാമിയുടെ മാദ്ധ്യമ പ്രസ്‌ഥാനമായ ‘മാധ്യമം’ നേതൃത്വം കൊടുക്കുന്ന മീഡിയ വൺ, ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ മാദ്ധ്യമ സ്‌ഥാപനമായ കൈരളി എന്നിവരെ തന്റെ വാർത്താസമ്മേളനത്തിൽ നിന്ന് വിലക്കി ഇറക്കി വിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
ഗവർണർ ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആനത്തലവട്ടം ആനന്ദനും പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് പ്രസ് ക്ളബിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് എംകെ രാഘവന്‍ എംപി ഉദ്ഘാടനം നിർവഹിച്ചു.
Most read: പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ