കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി മൗലവി അറിയിച്ചു.
ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് ഇസ്‌ലാം മതവിശ്വാസികൾ ത്യാഗസ്‌മരണകളുമായി ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ദുൽഹജ് മാസത്തിലെ പത്താം തീയതിയാണ് ഹജ് തീർഥാടനത്തിന്റെ സമാപനവും ബലി പെരുന്നാളിന്റെ ആരംഭവും. എന്നാൽ, ഈ തീയതി ദുൽഹജ് മാസത്തിന്റെ ചന്ദ്രദർശനത്തെ ആശ്രയിച്ചാണ്.
ഗൾഫ് രാജ്യങ്ങളിൽ ജൂൺ ആറിനാണ് ബലി പെരുന്നാൾ. ചൊവ്വാഴ്‌ച ദുൽഹജ് മാസപ്പിറ ദൃശ്യമായതായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. സൗദി, യുഎഇ, ഒമാൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ ആറിനായിരിക്കും പെരുന്നാൾ. ജൂൺ അഞ്ചിനാണ് അറഫാ സംഗമം.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ