ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ ജഡ്‌ജിയുടെ വീട്ടിലെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുക.
സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന. വർമയുടെ വീട്ടിലെത്തിയ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പടെയുള്ളവരെ വിളിച്ചുവരുത്തി കമ്മീഷണർ വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അഞ്ചുപേരും പോലീസ് ആസ്‌ഥാനത്ത് തങ്ങളുടെ ഫോൺ സമർപ്പിച്ചിട്ടുണ്ട്.
ഫയർഫോഴ്‌സ് സംഘമെത്തി പരിശോധന നടത്തുമ്പോൾ തന്നെ പോലീസ് സ്‌ഥലത്തെത്തിയിരുന്നു എന്നാണ് വിവരം. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജിഎസ് സന്ധാവാലിയ, കർണാടക ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് അനു ശിവരാമൻ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി