കൊച്ചി: കളമശേരി പോളിടെക്നിക് കോളേജിന്റെ മെൻസ് ഹോസ്റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി.
അലമാരയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ചെറിയ പാക്കറ്റുകളിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടെ ആയിരുന്നു റെയ്ഡ്. മദ്യക്കുപ്പികൾ, ഗർഭനിരോധന ഉറകൾ എന്നിവയും കണ്ടെടുത്തു. ഏഴ് മണിക്കൂറോളം പോലീസ് പരിശോധന നീണ്ടു. ഇന്നലെ രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്.
കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്ന് 1.9 കിലോ കഞ്ചാവും ആലപ്പുഴ സ്വദേശിയായ ആദിത്യ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, മൂന്ന് ആൺകുട്ടികൾ ഇവിടെനിന്ന് ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































