മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാളപൂട്ട് നടത്തി. തുടർന്ന് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഇന്നലെയാണ് പരപ്പനങ്ങാടിയിൽ കാളപൂട്ട് നടത്തിയത്. ഇത് കാണുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തുകയും ചെയ്‌തു. കാണികൾ വർധിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് രാവിലെ 8 മണിയോടെ ആരംഭിച്ച കാളപൂട്ട് പോലീസ് എത്തി 11 മണിയോടെയാണ് നിർത്തിയത്.
പരപ്പനങ്ങാടിയിൽ നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് മറ്റ് പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ കാളകളുമായി ഇവിടെ എത്തിയത്. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
Read also : കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം







































