ഈ വർഷത്തെ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നിരവധി പേർ അഭിനന്ദനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ മുൻനിര നായിക കങ്കണയും ജല്ലിക്കട്ടിനെ പ്രശംസിക്കുകയാണ്. എന്നാൽ അതിനൊപ്പം തന്നെ ബോളിവുഡിലെ മാഫിയ സംഘങ്ങളെ കണക്കിന് വിമർശിക്കുകയും ചെയ്യുകയാണ് നടി.
‘ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയക്ക് നേരെ ഉയർത്തിയ വിമർശനങ്ങൾ ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ നാല് കുടുംബങ്ങളല്ല. സിനിമയിലെ മാഫിയക്കൂട്ടം വീടുകളിൽ ഒളിച്ചിരിപ്പാണ്. അതിനാൽ ജൂറി അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്‌തു. അഭിന്ദനങ്ങൾ ടീം ജല്ലിക്കട്ട്’ എന്നാണ് കങ്കണ ട്വിറ്ററിലൂടെ പറഞ്ഞത്. ബോളിവുഡിലെ താര മാഫിയകൾക്ക് എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന കങ്കണ ഇക്കുറിയും പതിവ് മുടക്കിയില്ല.
All the scrutiny/ bashing Bullydawood gang got is finally yielding some results, Indian films aren’t just about 4 film families, movie mafia gang is hiding in their houses and letting juries do their job and congratulations team #Jallikattu https://t.co/kI9sY4BumE
— Kangana Ranaut (@KanganaTeam) November 25, 2020
രാജീവ് അഞ്ചലിന്റെ ‘ഗുരു’വിനും, സലിം അഹമ്മദിന്റെ ‘ആദാമിന്റെ മകൻ അബു’വിനും ശേഷം മലയാളത്തിൽ നിന്ന് ആദ്യമായാണ് ഒരു ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എസ് ഹരീഷും, ആർ ജയകുമാറും ചേർന്നാണ് എഴുതിയത്.
ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി ദേശീയ, അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പുരസ്‌കാരങ്ങൾ വാരികൂട്ടിയിരുന്നു.
Read Also: ഡെൽഹി കലാപം; കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേരും







































