കാഞ്ഞങ്ങാട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

By Senior Reporter, Malabar News
Drowned To Death in Kerala
Representational Image

കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹാഷിഖ് എന്ന കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.

മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാണിക്കോത്ത് പഴയ പള്ളിയിൽ പള്ളിക്കുളത്തിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കഴിഞ്ഞദിവസം ശക്‌തമായ മഴ പെയ്‌തതിനാൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്.

Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE