ചെറുപുഴ: പോലീസ് സ്‌റ്റേഷൻ അതിർത്തിയിൽപ്പെട്ട കോലുവള്ളി- കള്ളപ്പാത്തി റോഡിലെ സ്വകാര്യ വ്യക്‌തിയുടെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ അസ്‌ഥികൂടം ഉള്ളതായി അഭ്യൂഹം. വെള്ളൂർ സ്വദേശിയുടെതാണ് പറമ്പ്. ഒരു തലയോട്ടിയും കിണറ്റിൽ ഉള്ളതായി പറയുന്നു.
2 മാസം മുൻപ് അടയ്‌ക്ക ശേഖരിക്കാൻ എത്തിയവരാണ് കിണറ്റിൽ അസ്‌ഥികൂടം ആദ്യം കണ്ടത്. എന്നാൽ ഇക്കാര്യം ഇന്നലെയാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്. ചെറുപുഴ എസ്‌ഐ എംപി ഷാജിയുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ കിണറ്റിൽ ഇറങ്ങി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. അസ്‌ഥികൂടമാണെന്ന് സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും കേസെടുത്തതായി പോലീസ് പറഞ്ഞു.
Most Read: വിമാനടിക്കറ്റ് റദ്ദാക്കി; വിജയ് ബാബുവിന്റെ മടങ്ങിവരവിൽ അവ്യക്‌തത








































