കണ്ണൂർ: വറ്റിപ്പുറം വെള്ളാനപൊയിലിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. പ്ളസ് ടു വിദ്യാർഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയൽ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. രാവിലെ പള്ളിയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ശാലിദിന്റെ ശരീരത്തിൽ പന്ത്രണ്ടോളം മുള്ളുകൾ തറച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥിയെ ശസ്‌ത്രക്രിയയ്‌ക്കായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിൽ കഴിഞ്ഞദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചിരുന്നു. വള്ള്യായി അരുണ്ട കിഴക്കയിൽ ശ്രീധരൻ (70) ആണ് മരിച്ചത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിൽ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ