തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തലശ്ശേരി തലായി തുറമുഖം അടച്ചു. കഴിഞ്ഞ ലോക്ക്ഡൗണിൽ കടപ്പുറത്ത് ആൾക്കൂട്ടം തിങ്ങി നിറയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ തലായി തുറമുഖം അടച്ചുപൂട്ടാൻ തലശ്ശേരി സബ് കലക്‌ടർ അനുമോൾ ഉത്തരവിട്ടത്. എന്നാൽ ട്രോളിങ് നിരോധനത്തിന് ഇനി ദിവസങ്ങൾ ബാക്കി നിൽക്കവേ തലായി തുറമുഖം അടച്ചിട്ട നടപടി തങ്ങളെ പട്ടിണിയിലേക്ക് എത്തിക്കുമെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.
Read also: കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു






































