കരിപ്പൂര്‍: ദുബായിലേക്ക് കടത്തുകയായിരുന്ന 3.44 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്ലമിനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. എസ് ജി 33 എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്ക് തയാറെടുക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.
ടെര്‍മിനലിനകത്ത് പ്രവേശിച്ച ഇയാളെ, സംശയം തോന്നിയ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കസ്റ്റംസിനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 33 ലക്ഷം വരുന്ന കറന്‍സി പിടികൂടിയത്.







































