മൃഗങ്ങളുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ; നിയമ ഭേദഗതിയുമായി കർണാടക

2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻ‌കൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിൽസയും നൽകണം.

By Senior Reporter, Malabar News
Siddaramaiah
Ajwa Travels

ബെംഗളൂരു: നായ, പാമ്പ്, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തിര ചികിൽസ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്. 2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്‌റ്റാബ്ളിഷ്‌മെന്റ് ആക്‌ടിലെ സെക്ഷൻ 11ലാണ് ഭേദഗതി വരുത്തിയത്.

മുൻ‌കൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിൽസയും നൽകണം. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ ഭേദഗതി. ജില്ലാ രജിസ്‌ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്‌ചയിച്ച നിരക്കാണ് ആശുപത്രികൾ ഈടാക്കേണ്ടത്. ചികിൽസാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ തിരിച്ചു നൽകും.

നായയുടെ കടിയേറ്റവർക്കായി റേബീസ് വാക്‌സിൻ, പാമ്പ് കടിയേറ്റവർക്കായി ആന്റിവെനം എന്നിവയുടെ ലഭ്യത ആശുപത്രികളിൽ ഉറപ്പ് വരുത്തണം. സംസ്‌ഥാനത്ത്‌ നായ, പാമ്പ് എന്നിവയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് അടിയന്തിര ചികിൽസ ലഭിക്കാത്തതിനെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE