ദേശീയപാത നിർമാണ പ്രവൃത്തി; ക്രെയിൻ പൊട്ടിവീണ് യുവാക്കൾക്ക് ദാരുണാന്ത്യം

വടകര മണിയൂർ പാലയാട് സ്വദേശി കെകെ അശ്വിൻ ബാബു, മടപ്പള്ളി സ്‌കൂളിന് സമീപം ദേരങ്ങോത്ത് എസ്ആർ അക്ഷയ് എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Akshay and Aswin- Accident During Street Light Repair
അക്ഷയ്, അശ്വിൻ (Image Courtesy: Mathrubhumi Online)

കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വടകര മണിയൂർ പാലയാട് കെപിപി ബാബുവിന്റെ മകൻ കെകെ അശ്വിൻ ബാബു (27), മടപ്പള്ളി സ്‌കൂളിന് സമീപം ദേരങ്ങോത്ത് രാജേന്ദ്രന്റെ മകൻ എസ്ആർ അക്ഷയ് (25) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടം. തലപ്പാടി- ചെർക്കള ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിയുടെ തൊഴിലാളികളായിരുന്നു ഇവർ. ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്.

ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി തെരുവുവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. ഒരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തുമ്പോഴേക്കും മറ്റെയാൾ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇരുവരും ഇലക്‌ട്രിക്കൽ ടെക്‌നീഷ്യൻമാരാണ്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE