ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കായി സൈന്യത്തിന്റെ അന്വേഷണം തുടരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന് കരുതുന്ന 24 പേരെ കസ്‌റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.
കത്വ ജില്ലയ്‌ക്ക് പുറമെ ഉധംപൂർ, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിണ് സൈന്യവും പോലീസും തിരച്ചിൽ നടത്തുന്നത്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരു പോലീസ് ഉദ്യോഗസ്‌ഥനും കൊല്ലപ്പെട്ടിരുന്നു.
ബില്ലവാറിലെ മച്ചേദി മേഖലയിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു ആക്രമണം. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ആദ്യം നാല് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ആറ് ഭീകരരെ വധിച്ചു.
അതിനിടെ, ഭീകരാക്രമണത്തിന് പിന്നിലെ പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക് ഭീകരർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ് നിഗമനം. ആക്രമണത്തിന് ശേഷം ഭീകരരെ രക്ഷപ്പെടുത്തിയതും ഒളിത്താവളത്തിൽ എത്താൻ സഹായിച്ചതും ഇയാളാണെന്നും സൈന്യത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങ