സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവലി’ന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും ഒപ്പം ആവേശവും ഉണർത്തുന്നതാണ് ടീസർ.
ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷൻ ക്രൈം ത്രില്ലറാണ് ‘കാവൽ’. തമ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രം നവംബർ 25ന് പ്രേക്ഷകർക്കരികിൽ എത്തും.
ഗുഡ്‌വിൽ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. സുരേഷ് കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, ശങ്കർ രാമകൃഷ്‌ണൻ, ശ്രീജിത്ത് രവി, രാജേഷ് ശർമ്മ, കിച്ചു ടെല്ലസ്, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിൽ രഞ്‌ജി പണിക്കരും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രാഹകൻ.
Most Read: ‘ഇത് ഞങ്ങളുടെ ഏരിയ’; ക്രിസ്‌മസ് ദ്വീപ് കയ്യേറി അഞ്ച് കോടി ഞണ്ടുകൾ