‘ഇത് ഞങ്ങളുടെ ഏരിയ’; ക്രിസ്‌മസ്‌ ദ്വീപ് കയ്യേറി അഞ്ച് കോടി ഞണ്ടുകൾ

By News Desk, Malabar News
Red Crab Migration
Ajwa Travels

ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ്‌ ദ്വീപിൽ ആദ്യ സീസൺ മഴ തുടങ്ങിയതിന് ശേഷം ആളുകൾ പുറത്തിറങ്ങുന്നത് അതീവ ശ്രദ്ധയോടെയാണ്. ഈ മഴയ്‌ക്ക് ശേഷം ഈ ദ്വീപിലെ ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. കാലെടുത്ത് വെക്കുന്നത് ഒരു ഞണ്ടിന്റെ പുറത്തേക്കായിരിക്കും. വിശ്വസിക്കാനാകുന്നില്ല അല്ലേ, ഇതാണ് ക്രിസ്‌മസ്‌ ദ്വീപ്. പേരിലും പ്രദേശങ്ങളിലും ഒരു പോലെ കൗതുകം കാത്തിരിക്കുന്ന ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ചുവന്ന ഞണ്ടുകൾ. അതും ഒന്നും രണ്ടുമല്ല അഞ്ച് കോടിയിലേറെ ഞണ്ടുകളാണ് ഇവിടെയുള്ളത്. ഇത് ക്രിസ്‌മസ്‌ ദ്വീപിലെ ജനസംഖ്യയേക്കാൾ കൂടുതലാണ് എന്നുള്ളതാണ് ഏറെ കൗതുകം.

red crab migration in Christmas island_malabarnews

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ക്രിസ്‌മസ്‌ ദ്വീപ്. 1643 ഡിസംബർ 25നാണ് ഈ ദ്വീപ് കണ്ടെത്തിയത്. അതിനാൽ തന്നെ ദ്വീപിന് പേര് കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നിരവധി പ്രത്യേകതകളുള്ള ജീവജാലങ്ങൾ ക്രിസ്‌മസ് ദ്വീപിൽ ഉണ്ടെങ്കിലും ഈ ദ്വീപ് ഞണ്ടുകളുടെ പേരിലാണ് അറിയപ്പെടുന്നത്, അതിന് കാരണവുമുണ്ട്. കോടിക്കണക്കിന് ചുവന്ന ഞണ്ടുകളെയാണ് ഇവിടെ കാണാനാവുക. വഴി നീളെ ചുവന്ന പരവതാനി വിരിച്ച പോലെ ഞണ്ടുകളെ കാണുന്ന കാഴ്‌ച ഒന്ന് ഓർത്ത് നോക്കൂ, ക്രിസ്‌മസ്‌ ദ്വീപിലെ സ്‌ഥിതി ഇതാണ്.

മനുഷ്യരേക്കാളേറെ ഇവിടെ ഞണ്ടുകളുണ്ടെന്നാണ് വിശേഷണം. എല്ലാ വര്‍ഷവും, ഒക്‌ടോബറിലോ നവംബറിലോ പെയ്യുന്ന മഴക്ക് ശേഷം ഞണ്ടുകള്‍ വനത്തില്‍ നിന്ന് സമുദ്രത്തിലേക്ക് മുട്ടയിടാനായി പുറപ്പെടും. ഭൂമിയിലെ ഏറ്റവും വലിയ ജന്തു കുടിയേറ്റങ്ങളിൽ ഒന്നാണിത്. ദേശാടന സമയത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ പോലും ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കും. ചിലപ്പോൾ വീടിന്റെ വാതിലിലും ഭിത്തികളിലും പോലും ഇവ സ്‌ഥാനം ഉറപ്പിക്കും.

ഈ അപൂർവ പ്രതിഭാസം കാണാൻ ദൂരെ നിന്ന് സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. എങ്കിലും, ഞണ്ടുകളെ കൊണ്ട് പൊറുതിമുട്ടുന്നത് ക്രിസ്‌മസ്‌ ദ്വീപിൽ താമസക്കാരായ ജനങ്ങളാണ്. അഞ്ച് കോടി ഞണ്ടുകൾ കൂട്ടത്തോടെ റോഡുകളിലും വഴികളിലും ഇറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ ഞണ്ട് കുടിയേറ്റത്തിന് ആഴ്‌ചകൾക്ക് മുൻപ് തന്നെ അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങും.

റോഡുകൾ അടച്ചിടുന്നതാണ് പ്രധാനം. ഞണ്ടുകളുടെ സുരക്ഷയും വാഹനങ്ങളുടെ സംരക്ഷണവുമാണ് ലക്ഷ്യം. ഞണ്ടുകൾക്ക് കട്ടിയുള്ള പുറംതോടുള്ളതിനാൽ വാഹനങ്ങളുടെ ടയർ പഞ്ചറായേക്കും. അതിനാൽ, ഇവിടുത്തുകാർ ദേശാടനം കഴിയുന്നത് വരെ വാഹനങ്ങൾ പുറത്തിറക്കാറില്ല. ആളുകൾ കൂടുതൽ സമയവും വീട്ടിൽ തന്നെ കഴിച്ചുകൂട്ടാറാണ് പതിവ്.

red crab migration in Christmas island

മറ്റ് ഉപദ്രവങ്ങളൊന്നും ഈ കുഞ്ഞൻ ജീവികളെ കൊണ്ട് ഉണ്ടാകാറില്ല. ഇലകളും പൂക്കളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ചിലപ്പോൾ സ്വന്തം കുഞ്ഞുങ്ങളെയും ഞണ്ടുകൾ ഭക്ഷിക്കും. കുടിയേറ്റ സമയത്ത്, ആണ്‍ ഞണ്ടുകളാണ് ആദ്യം സമുദ്രതീരത്ത് എത്തുന്നത്. അവര്‍ക്ക് പിന്നാലെ പെണ്‍ ഞണ്ടുകളും എത്തും. ഞണ്ടുകള്‍ക്ക് തങ്ങളുടെ മാളങ്ങള്‍ എപ്പോള്‍ ഉപേക്ഷിച്ച് പോവണമെന്ന് കൃത്യമായി അറിയാം. മഴയെയും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയും ആശ്രയിച്ചായിരിക്കും അത്. ഇപ്രാവശ്യം ഈ മാസം അവസാനത്തോടെ അവ സമുദ്ര തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണമറ്റ ഞണ്ടുകളുള്ള ഈ ദ്വീപിന് ഞണ്ടുകളുടെ ദ്വീപ് എന്നും പേരുണ്ട്.

കൂടാതെ, ഞണ്ടുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഓസ്‌ട്രേലിയൻ സർക്കാർ പ്രത്യേകം പാലങ്ങളും തുരങ്കങ്ങളും ഇവിടെ നിർമിച്ചിട്ടുണ്ട്.

red crab migration in Christmas island_malabarnews

Also Read: ജയ് ഭീം; മേൽജാതിക്കാരുടെ ഭീഷണിയും സൂര്യയുടെ നിലപാടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE