ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ

By Desk Reporter, Malabar News
elephant's video goes viral
Ajwa Travels

വേലി മറികടന്നൊന്നും ആനകൾ വരില്ലെന്ന നമ്മുടെ വിശ്വാസം തെറ്റില്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ഇനിമുതൽ ആ വിശ്വാസത്തിൽ ഇരിക്കേണ്ട. വേണ്ടി വന്നാൽ വേലി ചാടാനും തങ്ങൾക്ക് മടിയില്ലെന്ന് തെളിയിക്കുകയാണ് ഒരു കൊമ്പനാന.

കർണാടകയിൽ ആനകളെ തടയാൻ സ്‌ഥാപിച്ച ഇരുമ്പ് വേലി മറികടക്കുന്ന കൊമ്പനാനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഐഎഎസ് ഉദ്യോഗസ്‌ഥ സുപ്രിയ സാഹുവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

കർണാടക, മൈസൂരുവിലെ നാഗർഹോളക്ക് സമീപമാണ് സംഭവം. വീരനഹൊസള്ളി റേഞ്ചിൽ നിന്നാണ് വീഡിയോ പകർത്തിയത് എന്ന് നാഗർഹോള ടൈഗർ റിസർവ് ഡയറക്‌ടർ മഹേഷ് കുമാർ പറഞ്ഞു. തീറ്റ തേടിയിറങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 27 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.

Most Read:  ട്രിപ്പിനേക്കാൾ വലുതാണ് ജീവൻ; മാതൃകയായി ബസ് ഡ്രൈവറും കണ്ടക്‌ടറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE