ന്യൂഡെൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമെർ ഇന്ത്യയിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈമാസം 8,9 തീയതികളിലായാകും സ്‌റ്റാമെറിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈവർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് അദ്ദേഹത്തിന്റെ സന്ദർശനം. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പ്രതിരോധം, സുരക്ഷ, കാലാവസ്‌ഥ, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്ന പത്തുവർഷത്തെ സമഗ്ര പദ്ധതിയായ ‘വിഷൻ 2035‘ മോദിയും സ്‌റ്റാമെറും ചർച്ച ചെയ്യും.
ഒക്‌ടോബർ ഒമ്പതിന് മുംബൈയിൽ വ്യവസായ-വാണിജ്യ പ്രമുഖരുമായി കൂടിക്കാഴ്‌ചയും നിശ്‌ചയിച്ചിട്ടുണ്ട്. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക കരാറിനെ സംബന്ധിച്ചും ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തും. ഗ്ളോബൽ ഫിൻടെക് ഫെസ്‌റ്റിന്റെ ആറാം പതിപ്പിൽ സ്‌റ്റാമെർ പങ്കെടുക്കും. 2025 ജൂലൈ 24നാണ് ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി