തിരുവനന്തപുരം: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ റാഗിങ്ങിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്‌ഥാനതലത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കും. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
”ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ ദുരനുഭവം ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്ന് പറയാൻ വിദ്യാർഥികൾ ധൈര്യമായി തയ്യാറാകണം. അത് തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് തടയിടാനും സഹായിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഇന്നലെ സംഭവിച്ചിട്ടുള്ള റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയം വന്നിട്ടുള്ളത്. അതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനതലത്തിൽ റാഗിങ് വിരുദ്ധ സംവിധാനം ഒരുക്കും. ഏറ്റവും പെട്ടെന്ന് അതിനെതിരെ നടപടി സ്വീകരിക്കും. കൂടാതെ എല്ലാ ക്യാംപസുകളിലും ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രിൻസിപ്പൽമാരുടെ യോഗം ചേരും”- മന്ത്രി പറഞ്ഞു.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ