തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പൊതുതാത്പര്യം പരിഗണിച്ച് കേസ് ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. സര്‍ക്കാരിന്റെ അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവടക്കം നല്‍കിയ ഹരജിക്ക് അനുകൂലമായാണ് കോടതി വിധി വന്നത്.
Related news: നിയമ സഭയിലെ കയ്യാങ്കളി കേസ്; വിധി ഇന്ന്
കേസില്‍ 6 ഇടതുപക്ഷ എംഎല്‍എമാര്‍ കുറ്റക്കാരാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. നിയമസഭയില്‍ കയ്യാങ്കളിക്കിടെ രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കുന്നത്. 2015 മാര്‍ച്ച് 15ന് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് കയ്യാങ്കളി അരങ്ങേറിയത്.