‘പട്ടരുടെ മട്ടൻ കറി’ എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് പ്രസിഡണ്ട് കരിമ്പുഴ രാമൻ സെൻസർ ബോർഡിനു കത്തയച്ചിട്ടുണ്ട്.
അതേസമയം, ചിത്രത്തിന്റെ പേര് പിൻവലിച്ചെന്ന് സംവിധായകൻ അർജുൻ ബാബു അറിയിച്ചതായി ബ്രാഹ്‌മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്‌ണൻ പറയുന്നു. പട്ടർ എന്ന പേരു തന്നെ ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു.
ബ്രാഹ്‌മണ സസ്യാഹാരികൾ ആയതുകൊണ്ട് തന്നെ പട്ടരിനൊപ്പം മട്ടൺ കറി എന്ന വാക്ക് ഉപയോഗിക്കുന്നത് ബ്രാഹ്‌മണരെ അപമാനിക്കാനാണ്. അതിനാൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകരുതെന്നും നൽകിയെങ്കിൽ അത് റദ്ദാക്കണം എന്നുമാണ് ആവശ്യം.
പ്രശ്‌നങ്ങളിൽ അങ്ങനെ പ്രതികരിക്കാത്ത ഒരു വിഭാഗമാണ് തങ്ങൾ എന്ന് ബ്രാഹ്‌മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്‌ണൻ പറഞ്ഞു. ആർക്കും എന്തും പറയാമെന്ന സ്‌ഥിതി ആയിരിക്കുന്നു എന്ന് തോന്നിയതിനാലാണ് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറിൽ ബ്ളാക്ക് മുൺ സ്‌റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടൻ കറി. അർജുൻ ബാബു ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും. നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും. നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവും സുഖോഷ് തന്നെ ആണ്.
National News: ‘ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി