‘ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിൽ വച്ച് നടത്തിയ നേത്ര കുംഭ് എന്ന പരിപാടിയിൽ വച്ചാണ് തിരാത്ത് സിംഗിന്റെ പ്രഖ്യാപനം.

‘ഇന്ന് ലോകനേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം ചിത്രമെടുക്കാൻ ക്യൂ നിൽക്കുകയാണ്. നമ്മുടെ പ്രധാനമന്ത്രിയെപ്പറ്റി ലോക നേതാക്കൾ ശ്രദ്ധിക്കാതിരുന്ന പഴയ കാലം പോലെയല്ല ഇത്. നരേന്ദ്രമോദി കാരണം ഈ സാഹചര്യം മാറി. ഇത് അദ്ദേഹം സൃഷ്‌ടിച്ച പുതിയ ഇന്ത്യയാണ്.

പണ്ട് രാമനും ഇതുപോലെ സമൂഹത്തിനായി നല്ല കാര്യങ്ങൾ ചെയ്‌തിരുന്നു. അങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ ദൈവമായി കണക്കാൻ തുടങ്ങിയത്. അതുപോലെ, ഭാവിയിൽ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയും ഇങ്ങനെ ആരാധിക്കപ്പെടും’- തിരാത്ത് സിംഗ് പറഞ്ഞു.

കുംഭമേളക്ക് എല്ലാവർക്കും പങ്കെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡിലെ ബിജെപിയിൽ ഉണ്ടായ പൊട്ടിത്തെറയെ തുടർന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജി വെച്ചതോടെയാണ് ദിവസങ്ങൾക്കു മുൻപ് പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് ചുമതലയേറ്റത്.

Read Also: ഗുജറാത്തിൽ കോവിഡ് കൂടുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE