കോഴിക്കോട്: ത്യാഗസ്‌മരണകളുടെ ഓർമയിൽ സംസ്‌ഥാനത്ത് ഇന്ന് ബലി പെരുന്നാൾ. സംസ്‌ഥാനത്തെ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരം തുടങ്ങി. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ബലി കർമം നിർവഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദർശിച്ചു ആശംസകൾ കൈമാറി പെരുന്നാൾ ആഘോഷ നിറവിലേക്ക് കടക്കും.
വിവിധ മുസ്‌ലിം സംഘടനകളുടെ ആവശ്യപ്രകാരം സംസ്‌ഥാനത്ത് ഇന്ന് കൂടി പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്‌തമായ മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും, പരമാവധി ഈദ്‌ഗാഹുകൾ നടത്താനാണ് തീരുമാനം.
സഹജീവി സ്‌നേഹത്തിന്റെയും ത്യാഗസമർപ്പണത്തിന്റെയും ഓർമകളാണ് ഓരോ ബലി പെരുന്നാളിലും നിറഞ്ഞു കവിയുന്നത്. പ്രവാചകൻ ഇബ്‌റാഹിം ആത്‌മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. ഹജ്‌ജ് കർമത്തിന്റെ പരിസമാപ്‌തി കൂടിയാണ് പെരുന്നാൾ. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം.
Most Read: വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു