കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 21ന് സൂചനാ പണിമുടക്ക് നടത്താൻ സിനിമാ സംഘടനകളുടെ തീരുമാനം. തിയേറ്ററുകൾ അടച്ചിടും. ഷൂട്ടിങ് അടക്കം നിർത്തിവെച്ചാണ് പണിമുടക്ക്. ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സംയുക്തമായി ഇന്ന് കൊച്ചിയിൽ യോഗം ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്. ജിഎസ്ടിക്ക് പുറമേ വിനോദ നികുതിയും നൽകുന്നത് സിനിമാ മേഖലയിൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. ജിഎസ്ടി വന്നതിന് ശേഷവും തുടർന്നുപോകുന്ന തദ്ദേശനികുതി ഒഴിവാക്കണമെന്നുമാണ് സംഘടനകളുടെ പ്രധാന ആവശ്യം.
ജിഎസ്ടിക്ക് പുറമെ തദ്ദേശ നികുതിയും വരുന്നതോടെ ഇത് ഫലത്തിൽ ഇരട്ട നികുതിയാണ്. ഇത് വലിയ ഭാരമാണ് സിനിമാ മേഖലയ്ക്ക് ഉണ്ടാക്കുന്നത്. എന്നാൽ, ഈ കാര്യങ്ങളൊന്നും കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കഴിഞ്ഞ സിനിമാ കോൺക്ളേവ് കണ്ണിൽ പൊടിയിടാനാണ് സംഘടിപ്പിച്ചതെന്നും സംഘടനകൾ വിമർശിക്കുന്നു.
Most Read| കാത്തിരുന്ന അപ്ഡേറ്റ് എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം







































