മുഖ്യമന്ത്രി- ധനമന്ത്രി കൂടിക്കാഴ്‌ച; 5990 കോടി രൂപ കൂടി കടമെടുക്കാൻ കേരളം

ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്.

By Senior Reporter, Malabar News
nirmala sitharaman and pinarayi vijayan
Ajwa Travels

തിരുവനന്തപുരം: 5990 കോടി രൂപ കൂടി അധികം കടമെടുക്കാൻ കേരളം. അടുത്ത ചൊവ്വാഴ്‌ചയോടെ കടമെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡെൽഹിയിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്.

വയനാട് ധനസഹായത്തിന്റെ കാലാവധി നീട്ടണം, പ്രത്യേക പാക്കേജ് അനുവദിക്കണം, ആശാവർക്കർമാർക്കുള്ള സഹായം, വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്ര സഹായം, ജിഎസ്‌ടി പ്രശ്‌നങ്ങൾ തുടങ്ങിയവ മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. പിണറായി സര്‍ക്കാരിന്റെ 9 വര്‍ഷക്കാലയളവിനിടെ ഇതാദ്യമായായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്‌ച നടന്നത്.

സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടാഴ്‌ച മാത്രം ബാക്കിയുള്ളപ്പോൾ കടമെടുപ്പിനുള്ള അനുമതി കേന്ദ്രം നൽകിയത് സർക്കാരിന് ഏറെ ആശ്വാസമാണ്. 12,000 കോടി ഈ മാസം വായ്‌പയെടുക്കാനാണ്‌ അനുമതി തേടിയത്. വൈദ്യുതി മേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയതിന് 6250 കോടിയും പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുന്നതും മറ്റും കണക്കിലെടുത്ത് 6000 കോടിയും കടമെടുക്കാൻ അവകാശമുണ്ടെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.

എന്നാൽ, 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമായി. സർക്കാരിന്റെ പൊതുകടം ഉൾപ്പടെയുള്ള ബാധ്യതകൾ കഴിഞ്ഞ സാമ്പത്തികവർഷ പ്രകാരം (2023-24) മാത്രം 4.15 ലക്ഷം കോടി രൂപയാണെന്ന് സിഎജി റിപ്പോർട് ചെയ്‌തിരുന്നു.

സാധാരണ ഒരുമാസം ശരാശരി 15,000 കോടി രൂപയാണ് ചിലവുകൾക്കായി സംസ്‌ഥാന സർക്കാരിന് വേണ്ടത്. എന്നാൽ, സാമ്പത്തിക വർഷത്തെ അവസാനമാസം ആയതിനാൽ ഈ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകൾ പാസാക്കി പണം നൽകേണ്ടതുണ്ട്.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE