കൊച്ചി: സംസ്‌ഥാനത്ത് സ്വർണത്തിന് ഇന്നും റെക്കോർഡ് വില. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 50 രൂപ വർധിച്ചു 7100 രൂപയായി.
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയർന്ന സ്വർണവില റെക്കോർഡിട്ടത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിക്കുന്ന ഘട്ടത്തിലാണ് സ്വർണവില. സെപ്‌തംബർ മാസത്തിന്റെ തുടക്കത്തിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അങ്ങോട്ടേക്ക് കയറ്റിറക്കങ്ങളാണ് ഉണ്ടായത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും