കൊച്ചി: പ്രണയ ദിനത്തിലും സ്വർണവില കുതിപ്പ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയായ യുഎസിൽ പണപ്പെരുപ്പം പിന്നെയും പരിധിവിട്ട് കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്‌തിട്ടും കുറയുന്നതിന് പകരം കൂടുകയാണ് സ്വർണവില.
ഔൺസിന് ബുധനാഴ്‌ച 2887 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില, ഇന്നലെ 2917 ഡോളറിലേക്കും ഇന്ന് 2993 ഡോളറിലേക്കും കയറി. പിന്നീട് 2924 ഡോളറിലേക്കും താഴ്‌ന്നു. ഇതോടെ, കേരളത്തിൽ ഇന്ന് വില ഗ്രാമിന് 10 രൂപ ഉയർന്ന് 7990 രൂപയായി. 80 രൂപ വർധിച്ചു 63,920 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കൂടി 6585 രൂപയായി.
3% ജിഎസ്‌ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോൾ 69,785 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഇന്ന് ഒരുപവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് വാങ്ങൽ വില 8648 രൂപയും. അതേസമയം, ഏറെക്കാലത്തെ വിശ്രമത്തിന് വിരാമമിട്ട് വെള്ളി വിലയും കയറിത്തുടങ്ങി. ഇന്ന് ഗ്രാമിന് ഒരുരൂപ ഉയർന്ന് 107 രൂപയാണ്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി