കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞ ദിവസം പവന്റെ വില 35,040 രൂപായിരുന്നു. അതേസമയം ആഗോള വിപണിയിൽ വിലയിൽ കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1,770.66 ഡോളർ നിലവാരത്തിലാണ്. ഡോളർ സൂചിക കരുത്തു പ്രകടിപ്പിച്ചതാണ് സ്വർണവിലയെ പിടിച്ചുനിർത്തിയത്.
പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,004 രൂപ നിലവാരത്തിലാണ്. കഴിഞ്ഞ ആഴ്ചയിലെ തുടർച്ചയായ വിലയിടിവിനു ശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില നേരിയ തോതിൽ വർധിച്ചിട്ടുണ്ട്.
Read Also: തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ‘ആലസ്യം’ ദോഷം ചെയ്തു; പിടി തോമസ്







































