പത്തനംതിട്ട: സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാരിന് വീഴ്‌ച പറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും സുരേന്ദ്രൻ ആവർത്തിച്ചു.
എല്ലാം കേന്ദ്രം തന്നാൽ വിതരണം ചെയ്യുമെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാട്. വാക്‌സിൻ നയം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംസ്‌ഥാന സർക്കാർ ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Also Read: വാക്‌സിനുകൾക്ക് കോവിഡിനെ തടയാനാകില്ല, ആഘാതം കുറയ്‌ക്കാനാകും; ശശിതരൂർ







































