വാക്‌സിനുകൾക്ക് കോവിഡിനെ തടയാനാകില്ല, ആഘാതം കുറയ്‌ക്കാനാകും; ശശിതരൂർ

By Staff Reporter, Malabar News
shashi-tharoor
ശശി തരൂർ
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ കോവിഡ് ബാധിതനായ വിവരം അറിയിച്ചത്. 85 വയസ്സുകാരിയായ അമ്മയും സഹോദരിയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.

കാലിഫോർണിയയിൽ വെച്ച് സഹോദരി ഫൈസർ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു എന്നും താനും അമ്മയും ഏപ്രിൽ 8ന് കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുത്തിരുന്നുവെന്നും തരൂർ ട്വീറ്റിൽ പറയുന്നു. അതിനാൽ തന്നെ കോവിഡ് വാക്‌സിനുകൾക്ക് രോഗബാധയെ തടയാനികില്ലെന്ന് തങ്ങൾക്ക് പറയാനാകുമെന്നും തരൂർ ചൂണ്ടിക്കാട്ടി. എന്നാൽ വാക്‌സിൻ, വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്‌ക്കുമെന്നും തരൂർ ട്വീറ്റിൽ വ്യക്‌തമാക്കി.

Read Also: സ്‌ഥിതി ആശങ്കാജനകം, വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE